വിദേശരാജ്യങ്ങളിലെ ശാന്തമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവർക്ക് അനുഭവപ്പെടുന്ന സാംസ്കാരിക സംഘർഷങ്ങൾ ചർച്ചയാകുന്നു. ഫിൻലൻഡിൽ ദീർഘകാലം താമസിച്ച ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ആയുഷി നഗ്വംശി എന്ന യുവതിയാണ് താൻ നേരിടുന്ന ‘റിവേഴ്സ് കൾച്ചർ ഷോക്ക്’ എന്ന പ്രതിഭാസത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.
ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയും റോഡുകളിലെ വാഹനങ്ങളുടെ ശബ്ദമലിനീകരണവും തിരക്കേറിയ ചുറ്റുപാടുകളും തനിക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് ആയുഷി വ്യക്തമാക്കുന്നു. ‘നിങ്ങൾ ഫിൻലൻഡിൽ വളരെക്കാലം താമസിച്ചു, ഇന്ത്യ എത്രത്തോളം തീവ്രമാണെന്ന് നിങ്ങൾ മറന്നുപോയിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ആയുഷി തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
തന്റെ ശരീരം ഇപ്പോഴും ഫിൻലൻഡിലെ തണുപ്പിനോടും നിശബ്ദതയോടും പൊരുത്തപ്പെട്ടിരിക്കുകയാണെന്നും, ദൈനംദിന ജീവിതത്തിലെ ചെറിയ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ താൻ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും ആയുഷി തമാശരൂപേണ പറയുന്നു. യുവതി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ നേരിട്ട
നിരവധി പ്രവാസികളാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. യൂറോപ്പിലെ ശാന്തമായ അന്തരീക്ഷത്തിന് ശേഷം ഇന്ത്യയിലെ ഹോൺ മുഴക്കം ഒരു ‘മ്യൂസിക് കൺസേർട്ട്’ പോലെയാണ് അനുഭവപ്പെടുന്നതെന്ന് ചിലർ കുറിച്ചു.
വിദേശത്ത് കഴിയുമ്പോൾ ഇന്ത്യയെ മിസ്സ് ചെയ്യുമെങ്കിലും, മടങ്ങിയെത്തുമ്പോൾ ഇവിടുത്തെ സാഹചര്യങ്ങൾ വീണ്ടും അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. അതേസമയം, ചൂടും ചായയും ബഹളവുമുള്ള നാട്ടിലേക്ക് സ്വാഗതം ആശംസിക്കുന്നവരും നിരവധിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

