തിരുവനന്തപുരം: കുടുംബതർക്കത്തെത്തുടർന്ന് ഭാര്യയെയും ബന്ധുക്കളെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ചവരും അറസ്റ്റിലായി. തുമ്പ പോലീസാണ് പ്രതികളെ പിടികൂടിയത്.
പേട്ട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
അനന്തു ഷാജി (23), ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ചാക്ക സ്വദേശി അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ് (കണ്ണൻ, 44) എന്നിവരാണ് അറസ്റ്റിലായത്.
ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറിയ അനന്തു, കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. പ്രതിക്ക് ഭാര്യയെ വധിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൃത്യത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യങ്ങളും മറ്റും ഒരുക്കി നൽകിയതിനാണ് അനുവിനെയും ശങ്കറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുമ്പ, പേട്ട
പോലീസ് സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകളിൽ പ്രതിയാണ് അനന്തു ഷാജി. പിടിയിലായ മറ്റ് രണ്ടുപേരും മുൻപ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.
നെടുമങ്ങാട് നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

