തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളെ പരിഹസിച്ച് നടനും സംവിധായകനുമായ ആർജെ ബാലാജി. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സൂര്യ നായകനാകുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“തന്റെ നാട്ടിൽ പല പാർട്ടിയിലുള്ളവർ മുഖ്യമന്ത്രിയാകാൻ നോക്കി. എന്നാൽ കേരളത്തിൽ ഒരു പാർട്ടിയിലുള്ള പലർ മുഖ്യമന്ത്രിയാകാൻ നോകുന്നു” എന്നായിരുന്നു ആർജെ ബാലാജി പരിഹസിച്ചത്.
“ഞങ്ങള്‍ക്ക് ഒരു നല്ല മുഖ്യമന്ത്രിയെ ലഭിച്ചു, ഉടന്‍ തന്നെ നിങ്ങള്‍ക്കും നല്ലൊരു മുഖ്യമന്ത്രിയെ ലഭിക്കട്ടെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർജെ ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ‘കറുപ്പ്’ മെയ് 14-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
തൃഷ കൃഷ്ണനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
മുൻപ് ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ മേക്കോവറിലാകും ഇരുവരും ഈ ചിത്രത്തിൽ എത്തുക. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

