പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മീൻപിടിക്കുന്നതിനിടെ യുവാവ് ദാരുണമായി അന്ത്യം സംഭവിച്ചു. ഒറ്റപ്പാലംകണ്ണിയംപുറം തോടിലാണ് യുവാവിനെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണിയംപുറം സ്വദേശിയായ സതീഷ് ആണ് മരണപ്പെട്ടത്. വൈദ്യുതി കെണി ഒരുക്കി മീൻ പിടിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടപടികൾ പൂർത്തിയാക്കി. തുടർനടപടികളുടെ ഭാഗമായി മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

