ഇടുക്കി ജില്ലയിലെ അടിമാലിക്ക് സമീപം ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി അന്ത്യശ്വാസം വലിച്ചു. വലിയകാട്ടില്‍ അഫ്സല് – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന് എന്നിവരാണ് മരണമടഞ്ഞത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പിതാവായ അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതാവ് നൽകിയ മൊഴികളിൽ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം മൊഴികൾ മാറ്റിപ്പറയുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പെയിന്റിനോടൊപ്പം ഉപയോഗിക്കുന്ന തിന്നർ കുഞ്ഞുങ്ങൾ കഴിച്ചിരുന്നു എന്നായിരുന്നു അഫ്സലിന്റെ ആദ്യ മൊഴി. കുട്ടികളിൽ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേക്കുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരണപ്പെട്ടത്.
കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത് പിതാവ് അഫ്സൽ തന്നെയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ കുട്ടികളുടെ ശരീരത്തിൽ തിന്നർ ചെന്നിട്ടുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

