ഇടുക്കി ജില്ലയിലെ അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരണപ്പെട്ടു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
കുട്ടികളിൽ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേയാൾ അടിമാലി സ്വകാര്യ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്സൽ പൊലീസിനോട് മൊഴി നൽകിയത്.
അവശനിലയിലായ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിച്ചത് അഫ്സൽ തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ കുടിച്ചതെന്ന കാര്യത്തിൽ പൊലീസിന് ശക്തമായ സംശയമുണ്ട്.
വീട്ടാവശ്യത്തിനായി കരുതിയിരുന്ന തിന്നർ കുട്ടികൾ എടുത്തു കുടിച്ചെന്നാണ് മൊഴിയെങ്കിലും, ആശുപത്രി അധികൃതർക്ക് തോകിയ സംശയത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

