ഡൽഹിയിൽ പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, 11 അംഗ രാജ്യങ്ങളും 10 പങ്കാളി രാജ്യങ്ങളും അടക്കം ആകെ 21 രാജ്യങ്ങളുടെ ഭരണാധികാരികളാണ് ഇത്തവണത്തെ ഉച്ചകോടിയിൽ മാറ്റുരയ്ക്കാനെത്തുന്നത്.
‘പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള നിർമ്മാണം’ എന്നതാണ് ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന പ്രമേയം. അന്താരാഷ്ട്ര തലത്തിൽ പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ യുദ്ധം, കൂടാതെ രൂക്ഷമായ ആഗോള ഇന്ധന-സാമ്പത്തിക പ്രതിസന്ധി എന്നിവ നിലനിൽക്കുന്ന അത്യന്തം നിർണ്ണായകമായ ഒരു സാഹചര്യത്തിലാണ് ഉച്ചകോടിക്ക് കളമൊരുങ്ങിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ബ്രിക്സ് അംഗരാജ്യങ്ങൾക്കായുള്ള പ്രത്യേക ക്ലോസ്ഡ് സെഷനോടെയാണ് ഉച്ചകോടിയുടെ പ്രധാന ചർച്ചകൾക്ക് തുടക്കമാകുന്നത്. ആഗോളതലത്തിൽ രാഷ്ട്രീയ സാമ്പത്തിക അസ്ഥിരതാവസ്ഥ നിലനിൽക്കുന്ന ഈ വേളയിൽ ലോകരാഷ്ട്രങ്ങളുടെ കണ്ണുകൾ ഡൽഹിയിലെ ചർച്ചകളിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

