കുട്ടനാട്ടിൽ വെള്ളപ്പൊക്ക ദുരിതം തുടരുന്നതിനിടയിൽ ഓണപ്പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നു. എന്നാൽ സവിശേഷമായ പ്രതിസന്ധികൾ കാരണം ആശങ്കയിലാണ് പ്രദേശത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും.
വെള്ളപ്പൊക്കം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ ഒന്നാം തീയതി മുതൽ കുട്ടനാട്ടിലെ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഇതിനുപുറമെ, സെൻസസ് ഡ്യൂട്ടികൾക്കായി മുൻപ് അധ്യാപകർക്ക് സ്കൂളുകളിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിരുന്നു.
തുടർച്ചയായി 12 ദിവസത്തെ അവധുകൂടി വന്നതോടെ ഓണപ്പരീക്ഷയ്ക്ക് ആവശ്യമായ സിലബസ് പൂർത്തിയാക്കാൻ കുട്ടനാട്ടിലെ സ്കൂളുകൾക്ക് സാധിച്ചിട്ടില്ല. പഠിപ്പിച്ച അത്രയും ഭാഗത്തു നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാമെന്ന പ്രതീക്ഷയിൽ മാത്രമാണ് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നത്.
പാടശേഖരങ്ങൾ മടവീണതുമൂലം മങ്കൊമ്പ് തെക്കേക്കര ഗവ. ഹൈസ്കൂൾ അടക്കമുള്ള വിദ്യാലയങ്ങൾ കടുത്ത വെള്ളക്കെട്ട് ദുരിതത്തിലാണ്.
ഈ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലും ചില ക്ലാസ് മുറികളിലും നിലവിൽ വെള്ളം കയറിയ നിലയിലാണ് ഉള്ളത്. സ്കൂളുകളിലേക്കുള്ള വഴികളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികൾക്കും അധ്യാപകർക്കും സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുക എന്നത് അതീവ ദുഷ്കരമായിരിക്കുകയാണ്.
വെള്ളത്തിലൂടെയോ, ചിലയിടങ്ങളിൽ അരയോളം വെള്ളത്തിലൂടെ നീന്തിയാോ വേണം സ്കൂളുകളിൽ എത്താൻ. സമീപത്തെ പാടശേഖരങ്ങളിൽ പൂർണ്ണമായി വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പാടശേഖരങ്ങളിൽ പമ്പിങ് പുനരാരംഭിച്ചാൽ മാത്രമേ ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഒരളവിലെങ്കിലും ശമനം ഉണ്ടാകുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

