ലൈംഗികാതിക്രമക്കേസിൽ നിർണായക നിരീക്ഷണവുമായി ദില്ലി ഹൈക്കോടതി. ആൺകുട്ടികളെ പെരുമാറ്റം പഠിപ്പിക്കണമെന്നും അല്ലാതെ പെൺകുട്ടികളുടെ വസ്ത്രധാരണം നിയന്ത്രിക്കുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി.
സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ മനോഭാവത്തിലും പെരുമാറ്റത്തിലുമാണ് മാറ്റം വരേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ഒരിക്കലും ലൈംഗികാതിക്രമത്തിന് ഒരു ന്യായീകരണമല്ലെന്നും, വസ്ത്രധാരണം ചൂണ്ടിക്കാട്ടി ഇരയെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസിൽ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി സുധയുടെ നിർണായക ഉത്തരവ്.
ജീൻസ് ധരിച്ച 17 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ഉണ്ടായ അതിക്രമക്കേസിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

