ശബരിമലയിലെ സ്വർണം കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ സമഗ്രമായ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ആർ.മുരുകൻ സെൽവൻ ആവശ്യപ്പെട്ടു.
കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് കൈകാര്യം ചെയ്തിട്ടും, ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തീർഥാടന കേന്ദ്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം, ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഭക്തജനങ്ങൾക്ക് അന്നദാനം ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന് അംഗീകൃത സംഘടനകൾക്ക് ദേവസ്വം ബോർഡിന്റെ ചട്ടങ്ങൾക്ക് വിധേയമായി അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനുപുറമെ, നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ഗതാഗതം തീർഥാടകർക്കായി സൗജന്യമാക്കണം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സർക്കാർ പ്രതിനിധികൾ, അംഗീകൃത അയ്യപ്പ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ഒരു സ്വതന്ത്ര ശബരിമല അതോറിറ്റി രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആർ.മുരുകൻ സെൽവൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

