കൊച്ചി: തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിന്റെ വാർഷിക ടെക് ഫെസ്റ്റായ എക്സൽ 2026 പതിപ്പിന്റെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ബയോമെഡിക്കൽ റിസർച് സയന്റിസ്റ്റ് ഗോപാൽ വത്സനും ഫിൻജെന്റ് വൈസ് പ്രസിഡന്റ് ദീപു പ്രകാശും ചേർന്ന് ചടങ്ങിൽ ലോഗോ പ്രകാശനം നിർവഹിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ടെക് ഫെസ്റ്റുകളിൽ ഒന്നായ എക്സലിൽ വിവിധ ശാസ്ത്ര – കലാപരിപാടികൾ, കോൺഫറൻസുകൾ, വർക്ഷോപ്പുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി ‘പ്ലൂട്ടോ’ സിനിമയുടെ അണിയറക്കാരായ നീരജ് മാധവ്, ആർഷ ബൈജു, നിഹാൽ നിസാം എന്നിവരടങ്ങുന്ന താരനിര മേളയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.
ഇ.എസ്.ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

