മുഖ്യമന്ത്രിയെ പ്രകീർത്തിച്ചുകൊണ്ട് ഗാനം രചിക്കുകയും അവതരിപ്പിക്കുകയും ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ അച്ചടക്ക നടപടി. ധനകാര്യ വകുപ്പിലെ മെസഞ്ചർ സ്ഥാനത്ത് നിന്ന് പൂവത്തൂർ ചിത്രസേനനെയാണ് പുറത്താക്കിയത്.
ഓഫീസ് അറ്റൻഡറായി സേവനമനുഷ്ഠിച്ച് വിരമിച്ച ചിത്രസേനന് പിണറായി സർക്കാർ താൽക്കാലിക അടിസ്ഥാനത്തിൽ പുനർനിയമനം നൽകുകയായിരുന്നു. ഇടതുപക്ഷ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവാണ് ഇദ്ദേഹം.
സെക്രട്ടേറിയറ്റ് അങ്കണത്തിൽ വെച്ചാണ് ഇദ്ദേഹം ‘കാവലാൾ’ എന്ന് പേരിട്ട വാഴ്ത്തുപാട്ട് ആലപിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ അത്യധികം പ്രകീർത്തിക്കുന്ന വരികളാണ് ഗാനത്തിലുള്ളത്. ‘പിണറായി നാടിന്റെ അജയന്, തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകന്, മണ്ണില്‍ മുളച്ച സൂര്യന്’ എന്നിങ്ങനെയായിരുന്നു ഗാനത്തിലെ വിശേഷണങ്ങൾ.
സംഭവത്തെത്തുടർന്ന് വലിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

