വാഷിങ്ടൺ: അമേരിക്കൻ മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് നയതന്ത്രതലത്തിൽ കടുത്ത ആശങ്ക നിലനിൽക്കെ, വിഷയത്തിൽ ഇറാനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്ത്.
ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് ആരോപിച്ച ട്രംപ്, ഇത്തരം നടപടികൾ അസ്വീകാര്യമാണെന്ന് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ട്രംപിന്റെ വാക്കുകൾ ഇങ്ങനെ:
“ഫേക്ക് ന്യൂസിന് ഇറാൻ ചോർത്തി നൽകിയ നിബന്ധനകൾക്ക്, രേഖാമൂലം അംഗീകരിച്ച നിബന്ധനകളുമായി യാതൊരു ബന്ധവുമില്ല. ഒരു കരാറിൽ എത്തിയെന്ന അവരുടെ ദുർബലവും ദയനീയവുമായ പ്രസ്താവന ഉൾപ്പെടെ അവർ പറഞ്ഞതൊന്നും സത്യമല്ല.
ഇടപാടുകൾ നടത്താൻ ഒട്ടും അന്തസ്സില്ലാത്ത ആളുകളാണിവർ. അവരുമായി ഒരു കാര്യത്തിലും വിശ്വാസ്യത പ്രതീക്ഷിക്കാനാവില്ല.
അത്ഭുതം തന്നെ. കൂടാതെ, ഹോർമുസ് കടലിടുക്കിൽനിന്ന് പുറപ്പെട്ട
ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇന്നലെ രാത്രി അവർ നടത്തിയതും എന്നാൽ പൂർണമായും പരാജയപ്പെടുത്തിയതുമായ ഡ്രോൺ ആക്രമണം അംഗീകരിക്കാൻ കഴിയില്ല. അവർ എത്രയും വേഗം തങ്ങളുടെ രീതികൾ മാറ്റുന്നതാണ് നല്ലത്” അമേരിക്കൻ സൈനിക നടപടിയിൽ പ്രതിഷേധം അറിയിക്കുന്നതിനായി കേന്ദ്രസർക്കാർ അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്. എന്നാൽ, മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട
വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഇതുവരെ നേരിട്ടുള്ള പ്രതികരണം നടത്തിയിട്ടില്ല. തുടരുന്ന ആക്രമണങ്ങൾ
കഴിഞ്ഞ ദിവസങ്ങളിലായി ഗൾഫ് ഓഫ് ഒമാനിൽ ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്.
പലാവു പതാകയേന്തിയ സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂടാതെ, മറ്റ് രണ്ട് കപ്പലുകൾക്ക് നേരെയും യുഎസ് ആക്രമണം ഉണ്ടായി.
ജൂൺ 8-ന് 24 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന മാരിവെക്സ് എന്ന കപ്പൽ യുഎസ് സൈന്യം തകർത്തെങ്കിലും എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 20 ഇന്ത്യൻ ജീവനക്കാരുള്ള ജൽവീർ എന്ന കപ്പലിന് നേരെയും ആക്രമണം നടന്നു.
അതേസമയം, വ്യാഴാഴ്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ ഇന്ത്യൻ പതാകയുള്ളതോ ആയ കപ്പലുകൾ കടന്നുപോയിട്ടില്ലെന്ന് ഷിപ്പിങ് മന്ത്രാലയവും കപ്പൽ ട്രാക്കിങ് സംവിധാനങ്ങളും അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

