വടശേരിക്കര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ യുഡിഎഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പര്യടനത്തിൽ പഴകുളം മധു എംഎൽഎയ്ക്ക് ഊഷ്മള വരവേൽപ്പ് ലഭിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ സ്വീകരണ പരിപാടിയിൽ നിരവധി പ്രവർത്തകർ പങ്കാളികളായി.
പര്യടനത്തിന്റെ സമാപന സമ്മേളനം വടശേരിക്കര ടൗണിൽ വെച്ച് നടന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.ഇ.തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പ്രതിനിധികളും നേതാക്കളും സംസാരിച്ചു.
ഡിസിസി സെക്രട്ടറി ലിജു ജോർജ്, നിർവാഹക സമിതിയംഗം ഫ്രെഡി ഉമ്മൻ, ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു എന്നിവർ പ്രസംഗിച്ചവരിൽ ഉൾപ്പെടുന്നു. കൂടാതെ ആനി ജേക്കബ്, സ്വപ്ന സൂസൻ ജേക്കബ്, കെ.എം.സുലൈമാൻ, സാലി മാത്യൂ, ബിനു സൂസൻ സ്കറിയ, കെ.എസ്.സജുമോൻ, രാജു ആന്റണി, ഷാജി ശമുവേൽ, കൊച്ചുമോൻ മുള്ളൻപാറ, സുനിൽ കോന്നാത്ത്, പി.വി.സുകേഷ്, ടി.വി.ജോസഫ്, അജേഷ് മണപ്പാട്ട്, പി.എ.ലൈല, പി.കെ.വൽസമ്മ, മഞ്ജു ജയരാജ്, ഏലിയാമ്മ മാത്യു, ബി.സജി കുമാർ, ഷിബു തടത്തിൽ, അലൻ ഷിബു, ഏബ്രഹാം തോമസ്, മധു ഇഞ്ചപൊയ്ക തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

