സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ദൃശ്യമായ വിലയിടിവിന് വിരാമമിട്ടുകൊണ്ട് സ്വർണവിലയിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി. വിപണിയിലെ പുതിയ മാറ്റങ്ങൾ പ്രകാരം ഗ്രാമിന് 270 രൂപയും പവന് 2160 രൂപയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്.
ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയായിരുന്നു വിപണി വിലയെങ്കിൽ, ഇന്ന് അത് 1,08,960 രൂപയായി ഉയർന്നു. ഗ്രാമിന് 13,620 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 4720 രൂപയുടെ കുറവ് സ്വർണവിപണിയിൽ സംഭവിച്ചിരുന്നു. എന്നാൽ, വെള്ളി വിലയിൽ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നു.
ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയായും, 10 ഗ്രാം വെള്ളിയുടെ വില 2,600 രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസത്തെ സ്വർണ നിരക്കുകൾ
ജൂൺ 1 – 1,14,560 രൂപ
ജൂൺ 2 – 1,14,560 രൂപ
ജൂൺ 3 – 1,14,560 രൂപ
ജൂൺ 4 – 1,14,480 രൂപ
ജൂൺ 5 – 1,14,200 രൂപ
ജൂൺ 6 – 1,14,200 രൂപ
ജൂൺ 7 – 1,14,200 രൂപ
ജൂൺ 8 – 1,11,240 രൂപ
ജൂൺ 9 – 1,12,320 രൂപ
ജൂൺ 11 – 1,06,800 രൂപ
ജൂൺ 12 – 1,08,960 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

