തൃശൂരിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. തന്നെ മർദിച്ചെന്ന പരാതിയിൽ ആലയിൽ എ.ആർ.ശ്രീകുമാറിനെതിരെ മതിലകം പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജൂൺ 10 ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നേതാവിന്റെ വീട്ടിൽ വെച്ച് ഇവർ തമ്മിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
മർദനത്തിൽ മുഖത്തും ഇടതു കണ്ണിനു സമീപവും ഗുരുതരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. കൂടാതെ, പ്രതി തല ഭിത്തിയിൽ ഇടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
മർദനമേറ്റതിനെ തുടർന്ന് ചികിത്സ തേടി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയ യുവതി, തുടർന്ന് ഇന്നലെ ഉച്ചയോടെ മതിലകം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. സംഭവത്തിൽ പൊലീസ് നിയമനടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

