ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തലസ്ഥാന നഗരിയിലെത്തുന്ന സാഹചര്യത്തിൽ, ഇന്ന് (ജൂൺ 12) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രധാനപ്പെട്ട
മേഖലകളിൽ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചില റോഡുകളിൽ വാഹന പാർക്കിങ്ങിന് നിരോധനമുണ്ട്. ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുമുഖം, ഓൾ സെയിന്റ്സ് ജംക്ഷൻ, ചാക്ക, ലോഡ്സ്, ലുലു മാൾ, കുഴിവിള, മുക്കോലയ്ക്കൽ, കഴക്കൂട്ടം മേൽപാലം, വെട്ടുറോഡ് തുടങ്ങിയ പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
കൂടാതെ, ശംഖുമുഖം, വെട്ടുകാട്, മാധവപുരം, വേളി, സൗത്ത് തുമ്പ, സ്റ്റേഷൻ കടവ്, പള്ളിത്തുറ, ആറാട്ടുവഴി, സെന്റ് ആൻഡ്രൂസ് എന്നീ റോഡുകളിലും നിയന്ത്രണങ്ങൾ ബാധകമായിരിക്കും. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യേണ്ടവർ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി യാത്രകൾ നേരത്തെ തന്നെ ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

