നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനുള്ള നടപടികളിലേക്ക് അധികൃതർ കടന്നു.
മർദനമേറ്റ സാഹചര്യങ്ങൾ കൃത്യമായി പുനരാവിഷ്കരിച്ചുകൊണ്ട് കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടക്കും.
ഇതിനായി മർദനത്തിന് ഇരയായ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവരോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ നിർണായക സാക്ഷികളും തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കും.
സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് കനത്ത ജാഗ്രതയോടെയായിരിക്കും തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കുക. അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ചോദ്യം ചെയ്യൽ നടപടികൾ ഇന്നും തുടരും.
ഇന്നലെ പ്രതികളെ പ്രത്യേകം ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകളാണ് നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

