അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ മലയാളികളും; ഒരാൾ പത്തനംതിട്ട
സ്വദേശി, യാത്രക്കാരുടെ പേരുകൾ പുറത്തുവിട്ട് എയർ ഇന്ത്യ അഹമ്മദാബാദ്∙ രാജ്യത്തെ ഞെട്ടിച്ച് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ രണ്ടു മലയാളികളുമുണ്ടെന്ന് വിവരം.
അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മലയാളികളിൽ ഒരാൾ സ്ത്രീയാണ്.
ഇവർ പത്തനംതിട്ട സ്വദേശിനിയാണെന്നാണ് പ്രാഥമിക വിവരം.
Also Read
അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട
എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 242 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
യാത്രക്കാരിൽ 61 പേർ വിദേശികളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

