ജനകീയ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും താൽക്കാലികമായി നിർത്തിവെച്ചു. ദേശീയപാത അതോറിറ്റിയുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദേശീയപാത 66-ൽ വിദഗ്ധ സമിതി നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാകും ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുക.
റോഡ് നിർമ്മാണ ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എൽഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാനായിരുന്നു കമ്പനിയുടെ ഭാഗത്തുനിന്നുള്ള നീക്കം.
ഇതിനെതിരെ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ വീണ്ടും സങ്കീർണ്ണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

