പ്രതിപക്ഷ നേതാവ് പിണറായി വിജയൻക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. നിലവിലുള്ളത് കേവലം രാഷ്ട്രീയ ആരോപണങ്ങൾ മാത്രമലെന്നും, മറിച്ച് നിയമത്തിന്റെ പരിശോധന ആവശ്യപ്പെടുന്ന ഗുരുതരമായ വിഷയങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൈകൾ ശുദ്ധമാണെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത് എന്ന് കെ സുധാകരൻ ചോദിച്ചു.
“മടിയിൽ കനമില്ലെങ്കിൽ മടി പരിശോധിക്കുന്നത് പേടിക്കുന്നത് എന്തിനാണ്? ഇന്ന് സംസാരിക്കുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ല. കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ, വിദേശത്തേക്കുള്ള പണമൊഴുക്കിനെ കുറിച്ചുള്ള ആരോപണങ്ങൾ പുറത്തുവന്ന രേഖകൾ ഇവയെല്ലാം പൊലീസിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട
വിഷയങ്ങളാണ്. താൻ കെ പി സി സി പ്രസിഡന്റായ കാലത്ത് തന്നെ ഇത്തരം വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുള്ളതാണ് എന്നാൽ അന്ന് ഇതിനെയെല്ലാം പരിഹസിച്ചു നിഷേധിച്ചു കോൺഗ്രസിനെ കുറ്റപ്പെടുത്തി.
എന്നാൽ അന്ന് ഉയർത്തിയിട്ടുള്ള ചോദ്യങ്ങൾ തന്നെയാണ് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

