പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ സുരേഷ് ബാബുവിനെ ഒഴിവാക്കിയതിന് പിന്നിൽ ഗുരുതരമായ മറ്റ് ആരോപണങ്ങളും. ജോലി വാഗ്ദാനം ചെയ്ത് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള പരാതികൾ മുൻകാലങ്ങളിൽ പാർട്ടി തലത്തിൽ ഒതുക്കി തീർത്തിരുന്നുവെന്നാണ് വിവരം.
പാലക്കാട് ജില്ലാ പാർട്ടി ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ഇതിനോടകം തന്നെ ഇദ്ദേഹത്തിനെതിരെ ഉയർന്നു വന്നിട്ടുണ്ട്.
ഈ വിഷയങ്ങളിലെല്ലാം പാർട്ടി നേതൃത്വത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഇ.എൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ നിർദ്ദേശം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

