മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം കനപ്പിക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും രംഗത്ത്. ഇതിന്റെ ഭാഗമായി വരുന്ന ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
വരും ദിവസങ്ങളിൽ ഈ സമരം രാജ്യവ്യാപക പ്രക്ഷോഭമാക്കി മാറ്റുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനാധിപത്യ സംവിധാനം സംരക്ഷിക്കുന്നതിനായി ഏത് അടിയന്തിര നടപടികളിലേക്കും കടക്കാൻ തയ്യാറാണെന്ന് നേതാക്കൾ അറിയിച്ചു.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ 10ന് ഡെൽഹി ജന്തർ മന്തറിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സിജെപി നടത്തുന്ന സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പോലീസ് തങ്ങളെ എവിടെ തടയുന്നുവോ, ആ സ്ഥലം തന്നെ ജന്തർ മന്തറായി മാറ്റി മാറ്റുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. അതേസമയം, പ്രതിഷേധ പ്രകടനങ്ങൾക്കിടെ സമരക്കാർക്ക് നേരെ ഡൽഹി പോലീസിന്റെ ഭാഗത്തുനിന്നും കർശന നടപടികൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

