വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സുപ്രധാന പ്രമേയം പാര്‍ലമെന്റില്‍ നാളെ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം.
കടുത്ത പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കം എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. വിദേശത്തുനിന്നും ലഭിക്കുന്ന ഫണ്ടുകളുടെ സുതാര്യത ഉറപ്പാക്കാനും അവയുടെ ദുരുപയോഗം കര്‍ശനമായി തടയാനുമാണ് ബില്‍ ലക്ഷ്യമിടുന്നത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
എന്നാല്‍, ഈ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ ക്രിസ്ത്യന്‍ സംഘടനകളും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഈ നിയമനിര്‍മ്മാണം രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക തുടക്കം മുതലേ ഉയര്‍ന്നുവന്നിരുന്നു.
വിദേശഫണ്ടുകള്‍ സ്വീകരിച്ച് അവ മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു സ്ഥാപനത്തിന്റെ എഫ്സിആര്‍എ രജിസ്ട്രേഷന് റദ്ദാക്കപ്പെടുകയാണെങ്കില്‍, അവരുടെ ആസ്തിയും വിദേശ ഫണ്ടുകളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക അതോരിറ്റിയെ നിയമിക്കുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഈ വ്യവസ്ഥയാണ് ന്യൂനപക്ഷ സംഘടനകള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികള്‍ ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
തുടര്‍ന്ന്, വിവാദമായ ഈ നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

