കാസർകോട് ജില്ലയിലെ മാവുങ്കാൽ നിവാസികൾ ഇപ്പോൾ ഒരു കൊച്ചു മിടുക്കന്റെ കരവിരുതിന്റെ അത്ഭുതത്തിലാണ്. ബല്ല ഈസ്റ്റ് ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിജയ് ആണ് സ്വന്തമായി തോണി നിർമിച്ച് ശ്രദ്ധേയനായിരിക്കുന്നത്. കേവലം കളിപ്പാട്ടമല്ല, മറിച്ച് ഒരാൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ഈ വിദ്യാർത്ഥി തോണി രൂപകൽപന ചെയ്തിരിക്കുന്നത്.
ബല്ലത്ത് പരുത്തിപ്പുഴയിലാണ് വിജയ് തന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയത്. ആധുനിക സാങ്കേതിക വിദ്യകളൊന്നും ഇല്ലാതെ, തികച്ചും സ്വന്തം അധ്വാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
ഓട്ടോ ഡ്രൈവറായ മണിയുടെയും സീതയുടെയും മകനായ വിജയ്ക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. നിർമ്മാണ രീതി
തോണി നിർമാണത്തിന് ആവശ്യമായ ഫൈബർ ഷീറ്റ്, മരപ്പലകകൾ, പട്ടിക, ആണി, പ്ലാസ്റ്റിക് ബോട്ടിലുകൾ, എം-സീൽ, സിലിക്കൺ പശ എന്നിവയെല്ലാം വീട്ടുകാർ എത്തിച്ചു നൽകി.
പുഴയിൽ തോണിക്ക് കൃത്യമായ ബാലൻസ് ലഭിക്കാനും, വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാനും പ്ലാസ്റ്റിക് ബോട്ടിലുകൾ വളരെ സമർത്ഥമായാണ് വിജയ് ഉപയോഗിച്ചത്. പഠനത്തിന് തടസ്സമില്ലാത്ത വിധം തന്റെ ഒഴിവുസമയങ്ങൾ മുഴുവൻ ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുകയായിരുന്നു.
ഇപ്പോൾ പരുത്തിപ്പുഴയിലെത്തുന്ന പലരും വിജയിന്റെ ഈ വേറിട്ട പരീക്ഷണം കാണാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
പുഴയിലൂടെ തുഴഞ്ഞു പോകുമ്പോൾ ആ മുഖത്ത് കാണുന്ന ആത്മവിശ്വാസം ഏവരെയും അത്ഭുതപ്പെടുത്തുന്നു. ഒഴുകിയെത്തുന്ന തേങ്ങകൾ ശേഖരിച്ചുകൊണ്ടാണ് വിജയ് തന്റെ കുട്ടിത്തം നിറഞ്ഞ ഈ യാത്രകൾ ആസ്വദിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

