ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ച ഗൗരവത്തോടെ കണ്ട് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചു. പ്രധാനമന്ത്രി ഹോട്ടൽ ലോബിയിൽ നിന്ന് പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ, ഹ്യൂഗോ ലെനോൺ എന്നയാൾ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു.
ഓസ്ട്രേലിയയിൽ ഇന്ത്യക്കാരുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും, ഓസ്ട്രേലിയ ഓസ്ട്രേലിയക്കാർക്ക് മാത്രമാണെന്നും ഇയാൾ ആക്രോശിച്ചു. തീവ്രവലതുപക്ഷ സംഘടനയിൽ പെട്ടയാളാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ സംവിധാനങ്ങൾ ശക്തമായ ഹോട്ടൽ പരിസരത്ത് ഇയാൾക്ക് എങ്ങനെ പ്രവേശിക്കാൻ സാധിച്ചു എന്നത് സംബന്ധിച്ച് ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ ഉടൻ തന്നെ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
തുടർന്ന്, പ്രവാസികളുടെ സ്വീകരണ ചടങ്ങുകൾ നടന്ന മർവൻ സ്റ്റേഡിയത്തിന് മുന്നിലും ഇതേ സംഘം പ്രതിഷേധവുമായി എത്തിയിരുന്നു. അതേസമയം, പ്രവാസികളുടെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബണീസ്, ഓസ്ട്രേലിയൻ സമൂഹത്തിന് ഇന്ത്യക്കാർ നൽകുന്ന സംഭാവനകളെ പ്രത്യേകം അഭിനന്ദിച്ചു.
ഈ സന്ദർശനത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ നരേന്ദ്ര മോദി, ഇന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ നടപ്പിലാക്കുന്നതിനുള്ള അന്തിമ രൂപരേഖ ഇരുവരും ചേർന്ന് തയ്യാറാക്കി.
പരസ്പര വ്യാപാരം 35000 കോടി രൂപയായി ഉയർത്താൻ ചർച്ചകളിൽ ധാരണയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

