സംസ്ഥാനത്തെ ഉന്നതതല ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി കേരള പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് പുനർവിന്യാസം നടത്തിയത്.
പുതിയ നിയമനങ്ങൾ
ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ സർക്കാർ നിയമിച്ചു.
നിലവിൽ ഇന്റലിജൻസ് വിഭാഗം മേധാവിയായിരുന്ന അദ്ദേഹത്തിന് സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. എസ്.
ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്നും മാറ്റി ജയിൽ എഡിജിപിയായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്തുനിന്നും ബൽറാം കുമാർ ഉപാധ്യായയെ സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയാക്കി മാറ്റി.
എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ പൂർണ ചുമതല നൽകി.
ദിനേന്ദ്ര കശ്യപിനെ ഇന്റലിജൻസ് എഡിജിപിയായി നിയമിച്ചു. ഐജി – ഡിഐജി തലത്തിലെ മാറ്റങ്ങൾ
ഹർഷിത അത്തല്ലൂരി ഹെഡ്ക്വാർട്ടേഴ്സ് ഐജിയായും, എസ്.
ശ്യാംസുന്ദർ ക്രൈംബ്രാഞ്ച് എക്സ്-കേഡർ ഐജിയായും ചുമതലയേൽക്കും. ആർ.
നിശാന്തിനി ഇന്റലിജൻസ് വിഭാഗം ഐജിയാകും. യതീഷ് ചന്ദ്ര എറണാകുളം റേഞ്ച് ഡിഐജിയായും, തൃശൂർ റേഞ്ച് ഡിഐജിയായി നാരായണൻ ടി-യും ചുമതലയേൽക്കും.
കണ്ണൂർ റേഞ്ച് ഡിഐജിയായി നാരായണൻ ടി-യെയും, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുൾ ആർ.ബി.
കൃഷ്ണയെയും നിയമിച്ചു. നേരത്തെ തിരുവനന്തപുരം സിറ്റി കമ്മീഷണറായിരുന്ന കാർത്തിക്കിനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി.
ജില്ലാ പൊലീസ് മേധാവിമാർ
വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെയും മാറ്റി നിയമിച്ചിട്ടുണ്ട്:
മെറിൻ ജോസഫ് (കോഴിക്കോട് റൂറൽ), ഷൗക്കത്തലി എ.പി (കോഴിക്കോട് സിറ്റി), പ്രശാന്തൻ കാണി ബി.കെ (തിരുവനന്തപുരം റൂറൽ), സാബു മാത്യു കെ.എം (കോട്ടയം), ഷാജി സുഗുണൻ (കൊല്ലം റൂറൽ), വിഷ്ണു പ്രദീപ് ടി.കെ (ആലപ്പുഴ), അബ്ദുൽ റഷീദ് എ (പാലക്കാട്), എസ്. ദേവ മനോഹർ (വയനാട്), ബി.
കൃഷ്ണകുമാർ (റെയിൽവേ എസ്.പി), നിതിൻരാജ് പി (കാസർകോട്), ബി.വി. വിജയ ഭാരത് റെഡ്ഡി (കണ്ണൂർ സിറ്റി), മുഹമ്മദ് നദീമുദ്ദീൻ (തൃശൂർ റൂറൽ), ഉമേഷ് ഗോയൽ (കണ്ണൂർ റൂറൽ), ഡോ.
നസീം എ (ഇടുക്കി), സി.എസ്. ഷാഹുൽ ഹമീദ് (തിരുവനന്തപുരം ക്രൈംബ്രാഞ്ച്).
ഭരണപരമായ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് ക്രൈംബ്രാഞ്ച് ഐജി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, പൊലീസ് ആസ്ഥാനത്തെ എഐജി (ലോ & ഓർഡർ) എന്നീ നാല് തസ്തികകൾ താൽക്കാലിക എക്സ്-കേഡർ തസ്തികകളായി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

