മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും നിലവില്‍ വന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍മന്ദറിന്റെ നാല് കിലോമീറ്റര്‍ പരിധിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതു സംഘടനകളുടെ സമ്പൂർണ്ണ പിന്തുണയോടെയാണ് സമരം നടക്കുന്നത്.
പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജന്തര്‍മന്ദറിലും സമീപ പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമരവേദി സ്ഥിതിചെയ്യുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന മുപ്പതിലധികം മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം രാത്രി മുതൽ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവെച്ചു.
കൂടാതെ, ഡല്‍ഹിയിലേക്കുള്ള ദീര്‍ഘദൂര ലോക്കല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നാളെ രാവിലെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നിയന്ത്രിച്ചിട്ടുണ്ട്. ഡല്‍ഹി അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഇതിനുപുറമെ, ആപ്പ് വഴിയുള്ളവ അല്ലാത്ത സ്വകാര്യ ടാക്സികളുടെ സര്‍വീസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. സുരക്ഷ മുന്‍നിര്‍ത്തി സെന്‍ട്രല്‍ ഡല്‍ഹിയിലെ ഓയോ മുറികള്‍ ഉള്‍പ്പെടെയുള്ള ഹോട്ടല്‍ ബുക്കിങ്ങുകളും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
പതിനായിരത്തിലധികം പ്രവര്‍ത്തകരെ പോലീസ് മുന്‍കൂട്ടി കസ്റ്റഡിയിലെടുത്തതായി സിജെപി ആരോപിച്ചു. അതേസമയം, പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി നാളെ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്ന അഭിജീത് ദീപകെ, ആശുതോഷ് രംഗ, സൗരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

