തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ യാത്രക്കാർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദേശീയപാതയിൽ അപകടം നടന്നത്. തളിപ്പറമ്പിലേക്ക് സഞ്ചരിക്കുകയായിരുന്ന ബെംഗളൂരു അച്യുത നിലയം വീട്ടിൽ വി.
ഹരീഷ് ഓടിച്ച കാറിലേക്ക്, നെല്ലപ്പറമ്പിലെ കൊയിലേരിയൻ വീട്ടിൽ കെ. രാഹുൽ ഓടിച്ച കാർ ഇടിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ബെംഗളൂരു സ്വദേശികൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി രാഹുലിനെ മർദിക്കുകയായിരുന്നു.
തുടർന്ന് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

