കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തെ ചൊല്ലി ഭരണതലത്തിൽ ഭിന്നത. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി കെ.
മുരളീധരൻ വ്യക്തമാക്കി. എന്നാൽ, പുണെയിൽ നിന്ന് ഫലം ലഭിച്ചെന്നും നിപ സ്ഥിരീകരിച്ചെന്നുമാണ് കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്.
മാധവിക്കുട്ടിയുടെ നിലപാട്. രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
നിലവിൽ 77 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ കുടുംബാംഗങ്ങളുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരെ റിസ്ക് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. രണ്ട് പേർ ഹൈയസ്റ്റ് (highest) റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് (High risk) വിഭാഗത്തിലും, 63 പേർ ലോ റിസ്ക് (Low risk) വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് കർശനമായി ഹോം ക്വാറന്റീനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമല്ല.
രോഗലക്ഷണങ്ങൾ കണ്ടുവരുന്നവരിൽ മാത്രം പരിശോധന നടത്താനാണ് നിലവിലെ തീരുമാനം. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ തന്നെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈറസ് ബാധയുണ്ടായ സാഹചര്യം ആരോഗ്യവകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. രോഗി ജോലി ചെയ്തിരുന്ന ഗോഡൗണിൽ നിന്ന് വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പ്രാഥമിക നിഗമനം.
വീട്ടുവളപ്പിലെ സപ്പോട്ട മരത്തിൽ നിന്ന് പഴം പറിച്ചു കഴിച്ചതിലൂടെ വവ്വാലുകളിൽ നിന്നാകാം വൈറസ് പകർന്നിട്ടുണ്ടാകുക എന്ന നിഗമനത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത്.
നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

