തിരുവനന്തപുരം: ഔദ്യോഗിക അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദദീകരണ പത്രിക ഹൈക്കോടതി അംഗീകരിച്ചില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍ഹയെ ജസ്റ്റിസ് ബദറുദ്ദിന്‍ രൂക്ഷമായി വിമര്‍ശിച്ചു.
എസ് ശ്രീജിത്തിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും ഒരു വേദിയില്‍ ഇരുത്തി വാദം കേട്ടത് തികച്ചും അനുചിതമായ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു. ആരോപണ വിധേയന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ തന്നെ, പരാതിക്കാരന് തന്റെ ഭാഗം യാതൊരുവിധ ഭയവുമില്ലാതെ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ ഈ സാഹചര്യത്തില്‍ സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
തുടര്‍ന്ന്, പരാതിക്കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത് വിഷയത്തില്‍ പുനഃപരിശോധന നടത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി കര്‍ശന നിര്‍ദ്ദേശം നല്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ച് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് കോടതിയുടെ ഉത്തരവ്.
കേസ് പരിഗണിക്കുന്നത് വരുന്ന ഓഗസ്റ്റ് 18 ലേക്ക് മാറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

