പശ്ചിമേഷ്യയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥ ആഗോള വിപണിയിലെ അസംസ്കൃത എണ്ണവിലയില്‍ വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. ഊര്‍ജ്ജ വിതരണത്തിലെ സുപ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ സമ്പദ്വ്യവസ്ഥയെയാകെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതില്‍ വലിയൊരു ഭാഗം ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് എത്തുന്നത് എന്നതിനാല്‍, ഈ പ്രതിസന്ധി രാജ്യത്തിന്റെ വിപണിയെ നേരിട്ട് ബാധിക്കും.
എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഏഴ് പ്രധാന മേഖലകള്‍ താഴെ പറയുന്നവയാണ്: 1. പാചകവാതകം: പാചകവാതകം വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയിലെ വിലയെയും സബ്സിഡി ഘടനയെയും നേരിട്ട് ബാധിക്കും.
2. പെട്രോളും ഡീസലും: അസംസ്കൃത എണ്ണയുടെ ശുദ്ധീകരണ ചെലവ് വര്‍ധിക്കുന്നത് ഇന്ധന വിലയില്‍ സമ്മര്‍ദ്ദം ചെലുത്തും.
ഇത് എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും സാമ്പത്തിക ബാധ്യതയായി മാറും. 3.
പച്ചക്കറി, പാല്, നിത്യോപയോഗ സാധനങ്ങള്‍: ഗതാഗതച്ചെലവ് വര്‍ധിക്കുന്നത് ചരക്കുകൂലി കൂടാന്‍ കാരണമാകും. ഇത് പച്ചക്കറികള്‍, പാല്, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വിലയില്‍ പ്രതിഫലിക്കും.
4. പാക്കറ്റ് ഭക്ഷണങ്ങള്‍: ബിസ്കറ്റ്, ചിപ്സ്, പാചക എണ്ണകള്‍ എന്നിവയുടെ വിലയെയും ഈ പ്രതിസന്ധി ബാധിക്കും.
ഗതാഗതച്ചെലവിനൊപ്പം പാക്കിങ് വസ്തുക്കളുടെ വിലയിലുണ്ടാകുന്ന വര്‍ധനവും ഇതിന് കാരണമാകും. 5.
സോപ്പും ഡിറ്റര്‍ജന്റും: പെട്രോകെമിക്കല്‍ അധിഷ്ഠിത ചേരുവകള്‍ ഉപയോഗിച്ചാണ് പല ക്ലീനിങ് ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നത്. അതിനാല്‍ അസംസ്കൃത എണ്ണവില കൂടുമ്പോള്‍ ഇവയുടെ നിര്‍മ്മാണച്ചെലവും വര്‍ധിക്കും.
6. പ്ലാസ്റ്റിക് ഉല്പന്നങ്ങള്: അടുക്കള ഉപകരണങ്ങള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് പെട്രോളിയം അധിഷ്ഠിത അസംസ്കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
ഇവയുടെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. 7.
ഇലക്ട്രോണിക് ഉപകരണങ്ങള്‍: മൊബൈല്‍ ഫോണുകള്‍, ഗാര്‍ഹിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിച്ചെലവ്, ലോജിസ്റ്റിക്സ് ചാര്‍ജ് എന്നിവ വര്‍ധിക്കുന്നത് വരും മാസങ്ങളില്‍ ഇവയുടെ വില ഉയരാന്‍ കാരണമായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

