തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പാ (KAPA) നിയമപ്രകാരം അറസ്റ്റിലായതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തെ, ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്.
കാപ്പാ കേസ് പ്രതികൾക്കായി വിയ്യൂരിലുള്ള പ്രത്യേക ബ്ലോക്കിലേക്കാണ് സുഗതനെ കൊണ്ടുപോയത്. അറസ്റ്റ് നടപടിക്കിടെ ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.
ഇതിനു പിന്നാലെയാണ് സുഗതനെതിരെ കടുത്ത നടപടികളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ആർ സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നഗരസഭാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ തുടരുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു. ഈ മാസം 13, 15 തീയതികളിൽ തുടർസമരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇദ്ദേഹത്തെ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺഗ്രസും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. വധശ്രമക്കേസിൽ പ്രതിയായതിന് ശേഷം നടന്ന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല.
ചട്ടപ്രകാരം, അവധി അപേക്ഷ നൽകാതെ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാൽ കൗൺസിലർ സ്ഥാനം നഷ്ടപ്പെടും. എന്നാൽ, സുഗതൻ രണ്ട് തവണ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
ഈ സാഹചര്യത്തിൽ, അടിയന്തര കൗൺസിൽ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മേയർക്ക് കത്ത് നൽകി. വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് സിപിഎമ്മും കോൺഗ്രസും ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

