**തിരുവനന്തപുരം:** ലൈഫ് മിഷൻ പദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ മൂന്നാം ഗഡു തുക കൈമാറുന്നതിനായി ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) പിടിയിലായി. കാരോട് പഞ്ചായത്തിലെ വി.ഇ.ഒ ആയ സന്ദീപിനെയാണ് വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്.
പദ്ധതിയുടെ മൂന്നാം ഗഡു അനുവദിക്കുന്നതിനായി 2500 രൂപയാണ് സന്ദീപ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ വിവരം ഗുണഭോക്താവ് വിജിലൻസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് ഇൻവെസ്റ്റിഗേഷൻ-രണ്ട് ഡിവൈഎസ്പി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി. പണം കൈമാറുന്നതിനിടെ സന്ദീപിനെ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
നേരത്തെ കൊട്ടാരക്കരയിൽ ജോലി ചെയ്തിരുന്ന കാലയളവിലും സന്ദീപ് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട
അന്വേഷണം നിലവിൽ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

