തമിഴ്നാട് മുഖ്യമന്ത്രിയായി സൂപ്പർതാരം വിജയ് അധികാരമേറ്റ ചടങ്ങിലെ തൃഷയുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ്യുടെ അമ്മയെ ആലിംഗനം ചെയ്തതും വികാരഭരിതയായതുമെല്ലാം വൈറലായതോടെ വലിയ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.
വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതും, അതിൽ ഒരു പ്രമുഖ നടിയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശമുള്ളതും നേരത്തെ വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് വിജയ്യുടെ രാഷ്ട്രീയ വിജയത്തിന് ശേഷമുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ശ്രദ്ധേയമായത്.
മക്കൾ വിട്ടുനിന്ന ചടങ്ങിൽ തൃഷ പങ്കെടുത്തത് വിമർശനങ്ങൾക്കും സൈബർ അധിക്ഷേപങ്ങൾക്കും കാരണമായി. ഈ വിമർശനങ്ങൾക്കെല്ലാം പരോക്ഷ മറുപടിയുമായി തൃഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘പ്രണയം വിളിച്ചറിയിക്കപ്പെടേണ്ടതാണ്’ (The love is always louder) എന്ന കുറിപ്പോടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത വേഷത്തിലുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചു. നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.
അതേസമയം, വിവാദങ്ങളോട് വിജയ്യോ തൃഷയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിജയ് മുഖ്യമന്ത്രിയായതോടെ വിവാഹമോചന ഹർജിയുടെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തിൽ വലിയ ആകാംക്ഷയിലാണ് തമിഴകം.
ഹർജി നേരത്തെ ഒത്തുതീർപ്പാക്കിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

