സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു.
ഈ ഇടപാടുകളിൽ ഹവാല ബന്ധവും സംശയിക്കുന്നതായാണ് ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്. 2024–25 കാലയളവിലെ പണമിടപാടുമായി ബന്ധപ്പെട്ട
നിർണായക വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, വിവിധ രേഖകൾ എന്നിവ അടങ്ങിയ 25 പേജുള്ള കറസ്പോണ്ടൻസ് കൈമാറിയിട്ടുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിൽ പുതിയ കമ്പനി ആരംഭിക്കുന്നതിനും ബിസിനസ് വ്യാപിപ്പിക്കുന്നതിനുമായാണ് ഫണ്ട് വകമാറ്റിയതെന്ന തരത്തിലുള്ള മൊഴികൾ ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.
ഈ തുക അഴിമതിയിലൂടെയോ കൈക്കൂലിയിലൂടെയോ ആർജിച്ചതാകാൻ സാധ്യതയുള്ളതിനാൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ശുപാർശ ചെയ്തുകൊണ്ടാണ് ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനു കത്തുനൽകിയിട്ടുള്ളത്. പ്രമുഖരുടെ പങ്കാളിത്തം സംബന്ധിച്ചും കത്തിൽ പരാമർശമുണ്ട്.
പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ ടി.വീണ, ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരീസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവർ ഈ ഹവാല ശൃംഖലയിൽ സജീവ പങ്കാളികളാണെന്ന് ഇ.ഡി ആരോപിക്കുന്നു.
ഈ സാമ്പത്തിക ഇടപാടുകൾ നടന്ന സമയത്ത് ടി.വീണ ദുബായിൽ രണ്ടാഴ്ചയോളം തീകരിച്ചിരുന്നതിന്റെ യാത്രാ രേഖകളും അന്വേഷണ സംഘം കത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹവാല ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് ഷൈജൽ, നിഖിൽ, വാരീസ് എന്നിവരാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.
വിദേശത്തേക്ക് പണം കടത്തുവാൻ ഉപയോഗിച്ച രീതികളെക്കുറിച്ച് ഇവർ നൽകിയ വിവരങ്ങളും കത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വീണയുടെ മാധ്യസ്ഥതയിലൂടെ സിഎംആർഎലിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
സിഎംആർഎൽ – എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, റിയാസുമായി അടുപ്പമുള്ള വ്യക്തികളുടെ വസതികളിൽ നടത്തിയ പരിശോധനകളിലാണ് ഹവാല ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നതെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

