ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലുണ്ടായ അപകടത്തിൽ പത്തോളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. കെട്ടിടത്തിലെ ഇരുമ്പ് സ്ലാബ് തകർന്നു വീണാണ് വലിയ അപകടമുണ്ടായത്.
ഇതിനോടകം അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാല് തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് കുദാസൻ മേഖലയിലെ നിർമ്മാണ സൈറ്റിൽ ഈ ദാരുണ സംഭവം ഉണ്ടായത്.
ഇരുമ്പ് സ്ലാബ് സ്ഥാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഇത് നിലംപതിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ഏകദേശം 15-ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.
സംഭവമറിഞ്ഞ ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള ഊർജ്ജിതമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

