തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. കേരളത്തിൽ ഔദ്യോഗിക പദവികളിൽ പ്രവർത്തിച്ച കാലയളവിൽ അഴിമതി നടത്തിയെന്നാരോപിച്ചുള്ള പരാതിയിലാണ് നടപടി.
പരാതിയിൽ അടിയന്തരമായി തുടർന്നരേഷണം നടത്താൻ വിജിലൻസ് ഡയറക്ടർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് നിർദേശം നൽകിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഈ വിഷയത്തിൽ നടന്ന അന്വേഷണങ്ങൾ ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചുവെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം.
തിരുവനന്തപുരം സ്വദേശിയായ മലയൻകീഴ് വേണുഗോപാൽ ആണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന് പരാതി നൽകിയത്. ഗ്യാനേഷിനെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വിജിലൻസ് കേസുകളും പുനഃപരിശോധിക്കണമെന്നും സമഗ്രമായ തുടരന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
കൂടാതെ, ഏറെ വിവാദമായ മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യ സംബന്ധിച്ചും പുതിയ അന്വേഷണം നടക്കും. ഈ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

