കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. കണ്ണൂരിലെ കേസിൽ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് പിന്നാലെ അദ്ദേഹത്തെ കോതമംഗലത്തെ കേസിലും കസ്റ്റഡിയിൽ വാങ്ങും.
ഇതിനിടയിൽ, തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾക്ക് പോലീസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട
കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. അന്വേഷണത്തിന്റെ ഭാഗമായി അര്‍ജുന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അര്ജുന് ആയങ്കിക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം ലഭിച്ചതിനെ തുടർന്നാണ് കാപ്പ ചുമത്താനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരിക്കുന്നത്.
ആകെ 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയുടെ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണര്‍ മുഖാന്തിരം കണ്ണൂര്‍ കളക്ടര്‍ക്ക് സമർപ്പിക്കും. കാപ്പ ചുമത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കളക്ടറാണ്.
ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസില്‍ അര്ജുന് ആയങ്കിയെ കസ്റ്റഡിയിൽ വാചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ സൈബര്‍ പൊലീസ് തലശ്ശേരി സി ജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അര്‍ജുന്റെ അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ സൈബര്‍ പൊലീസ് പരിശോധന നടത്തി നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു. വീട്ടില്‍ നിന്നും ലാപ് ടോപ് കസ്റ്റഡിയിലെടുത്ത പോലീസ്, അര്ജുന് ആയങ്കിയുടെ അമ്മയുടേയും സഹോദരന്റേയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അര്‍ജുനെതിരെ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നില്‍ ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നിയമനടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എറണാകുളം റൂറല്‍ എസ് പി അറിയിച്ചു.
കോതമംഗലം എസ് എച്ച് ഓയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് ഫോണില്‍ അശ്ലീല സന്ദേശമയക്കുകയം ചെയ്ത കേസില്‍ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഊന്നുകല്‍ പൊലീസ്. ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം കസ്റ്റഡി അപേക്ഷയും കോടതിയിൽ നൽകും.
അര്ജുന് ആയങ്കിയുടെ അറസ്റ്റ് ചില കേന്ദ്രങ്ങൾ അസാമാന്യ സംഭവമാക്കിയാണ് അവതരിപ്പിക്കുന്നതെന്ന് പരിഹാസവുമായി ഇ പി ജയരാജൻ രംഗത്തെത്തിയിട്ടുണ്ട്. ഒളിവിൽ കഴിയാനും യാത്ര ചെയ്യാനും അർജുൻ ആയങ്കിയെ സഹായിച്ച വ്യക്തികൾക്കായി കണ്ണൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

