ഉത്തരാഖണ്ഡിലെ ചമോലിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാതയിലെ പാലം ഒലിച്ചുപോയി. ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയെത്തുടർന്ന് തമാക് നല (Tamak Nala) അരുവിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു.
ജ്യോതിർമഠിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലമാണ് കുത്തിയൊലിച്ചെത്തിയ വെള്ളത്തിലും ശക്തമായ ഒഴുക്കിലും പെട്ട് തകർന്നത്. ഈ ദുരന്തത്തെ തുടർന്ന് നിതി താഴ്വരയിലേക്കുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള യാത്രാസൗകര്യമാണ് നിലവിൽ തടസ്സപ്പെട്ടിരിക്കുന്നത്. ഏറെ കൗതുകകരവും ആശങ്കാജനകവുമായ വസ്തുത, ഒരു മാസം മുൻപ് മാത്രം നിർമ്മിച്ച പാലമാണ് പ്രകൃതിക്ഷോഭത്തിൽ തകർന്നടിഞ്ഞത് എന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

