തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന അര്ജുന് ആയങ്കിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ്പ് പിടിച്ചെടുത്ത് പൊലീസ്. കണ്ണൂര്‍ സൈബർ എസ്എച്ച്ഒ എ അനൂപ്ന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരന് അജയ് ആയങ്കിയുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. അതേസമയം, അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. 23 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെയുള്ള കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് വളപട്ടണം എസ്എച്ച്ഒ, സിറ്റി പൊലീസ് കമ്മീഷണര്‍ മുഖാന്തിരമാണ് കണ്ണൂര്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കുക.
കാപ്പ ചുമത്തുന്നതില്‍ അന്തിമ തീരുമാനമെടുക്കുന്നത് ജില്ലാ കളക്ടറാണ്. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി അപമാനിച്ചെന്ന കേസില്‍ അര്ജുന് ആയങ്കിക്കായി കണ്ണൂര്‍ സൈബര്‍ പൊലീസ് തലശ്ശേരി സി ജെ എം കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
കൂടാതെ, കോതമംഗലം എസ് എച്ച് ഓയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് ഫോണില്‍ അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസില്‍ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഊന്നുകല്‍ പൊലീസ്. ജയിലിലുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം കസ്റ്റഡി അപേക്ഷയും കോടതിയില്‍ നല്‍കും.
ഒളിവില്‍ കഴിഞ്ഞ കാലയളവില്‍ അര്ജുന് ആയങ്കിക്ക് യാത്രാസൗകര്യങ്ങളും മറ്റ് ഒളിത്താവളങ്ങളും ഒരുക്കി നല്‍കിയവര്‍ക്കായുള്ള അന്വേഷണവും കണ്ണൂര്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

