പ്രമുഖ സംഗീത സംവിധായകന്റെ മകൻ അമീൻ സഞ്ചരിച്ചിരുന്ന കാർ മറ്റ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു. ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിനു സമീപത്തുവച്ചാണ് സംഭവം.
കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്. എന്നാൽ അമീന് ഏറ്റ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സർവീസ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച മറ്റൊരു കാർ, അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻതന്നെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്യുകയും തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അപകടത്തിൽ ഉൾപ്പെട്ട
രണ്ട് വാഹനങ്ങളും അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

