മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ഓഫിസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം പ്രശസ്ത നടൻ കുഞ്ചാക്കോ ബോബനും സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയായ ‘ഹെയ്ൽ മേരി’യുടെ ചിത്രീകരണം ആരംഭിച്ചു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻ്റ്സ് എന്നിവയുടെ ബാനറിലാണ് നിർമ്മാണം.
വിഷ്ണു രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുറച്ചുദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രശസ്ത എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ.
നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു ബസ് യാത്രയുടെ പശ്ചാത്തലത്തിലുള്ള ഹൃദ്യമായ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്.
കുഞ്ചാക്കോ ബോബനോടൊപ്പം ഒരു ബാലതാരം ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന രംഗം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
മലയാള സിനിമയിൽ മികച്ച വിജയം നേടിയ നിരവധി ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ‘ഹെയ്ൽ മേരി’യുടെ അണിയറയിലും ഉള്ളത്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
മറ്റു അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ: സിദ്ധാർത്ഥ് എസ്, രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പി.ആർ.ഒ: പ്രതീഷ് ശേഖർ, ഹെയ്ൻസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

