തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക് കടന്നു. കാണാതായവർക്കായുള്ള സംയുക്ത തെരച്ചിൽ തുടരുന്നതിനിടയിൽ, വിഷയം ചർച്ച ചെയ്യുന്നതിനായി ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ വിളിച്ചുചേർത്ത ഉന്നതതല യോഗം രാവിലെ പതിനൊന്ന് മണിക്ക് ചേരും.
അതേസമയം, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളിൽ ശക്തമായ പ്രതിഷേധവുമായി വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകൾ ജിജി ജോൺ രംഗത്തെത്തി. ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവർ മാധ്യമങ്ങളോട് ചോദിച്ചു.
“മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹത്തിന് ഇതിനെ പറ്റിയുള്ള നോളജ് ഇല്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ,” എന്ന് ജിജി ജോൺ വിമർശിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും കുടുംബാംഗങ്ങൾ ഉന്നയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

