വീട്ടിലിരുന്ന് തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്കായി പുതിയ ഓഫറുമായി പ്രമുഖ ബ്രാൻഡായ ടിസിഎൽ. തങ്ങളുടെ പുതിയ TCL QM6K series TV വിപണിയിൽ അവതരിപ്പിച്ചു.
വാൾമാർട്ടിന്റെ പ്രത്യേക കിഴിവിനൊപ്പം $200 കുറവിൽ വെറും $898 വിലയിലാണ് ഈ കൂറ്റൻ സ്മാർട്ട് ടിവി ലഭ്യമാകുന്നത്. വൻ വിലക്കുറവിൽ വലിയ സ്ക്രീൻ അനുഭവം തേടുന്ന ഉപഭോക്താക്കൾക്ക് ഇതൊരു മികച്ച അവസരമാണ്.
വലിയ സൈസ് മാത്രമല്ല, മികച്ച പ്രകടനവും ഈ ടെലിവിഷന്റെ പ്രധാന സവിശേഷതയാണ്. QD-Mini LED panel സാങ്കേതികവിദ്യയോടു കൂടിയ ഇതിൽ 144Hz refresh rate ഉം മികച്ച കളർ കോൺട്രാസ്റ്റും ലഭ്യമാക്കിയിട്ടുണ്ട്.
സിനിമകളും സീരിയലുകളും കാണുന്നതിനൊപ്പം ഗെയിമിംഗിനും ഈ ടിവി ഒരുപോലെ അനുയോജ്യമാണ്. കൂടാതെ ഗെയിമിംഗ് പ്രേമികൾക്കായി എഎംഡിയുടെ FreeSync Premium technology സപ്പോർട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യവിസ്മയത്തിനൊപ്പം മികച്ച ശബ്ദാനുഭവവും ഈ ടിവി വാഗ്ദാനം ചെയ്യുന്നു. സബ് വൂഫർ അടങ്ങിയ ബിൽറ്റ്-ഇൻ Onkyo 2.1 speaker system, Dolby Atmos Audio, DTS Virtual: X എന്നിവയാണ് ഇതിന്റെ പ്രധാന ഓഡിയോ സവിശേഷതകൾ.
ഹാർഡ്വെയറിന് പുറമെ മികച്ച സോഫ്റ്റ്വെയർ അനുഭവത്തിനായി Google TV പ്ലാറ്റ്ഫോമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും വിവിധ സ്ട്രീമിംഗ് സേവനങ്ങൾ ആസ്വദിക്കാനും ഇതിലൂടെ സാധിക്കും.
ഫോണുകളിൽ നിന്നോ ടാബ്ലറ്റുകളിൽ നിന്നോ ഉള്ള മീഡിയ ഫയലുകൾ ഷെയർ ചെയ്യുന്നതിനായി Google Chromecast, ആപ്പിളിന്റെ AirPlay 2 എന്നീ സൗകര്യങ്ങളും ടിവിയിൽ ലഭ്യമാണ്. വോയ്സ് കമാൻഡുകൾ സ്വീകരിക്കാനും സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാനും ഇതിന് സാധിക്കും.
മിതമായ നിരക്കിൽ മികച്ച ഫീച്ചറുകൾ നൽകുന്ന TCL QM6K series TV ബജറ്റ് ഉപഭോക്താക്കൾക്ക് ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

