ന്യൂഡൽഹി ∙ നടപടികൾ തുടങ്ങിയ ശേഷം വോട്ടുചേർക്കൽ വലിയ കടമ്പയായി മാറിയത് ജെൻ സീകൾക്ക്. എല്ലാ വർഷവും നടത്താറുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ സമ്മറി റിവിഷൻ (എസ്എസ്ആർ) 2024നു ശേഷം നടന്നിട്ടില്ല.
വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്തുന്നതും പുതിയ വോട്ടർമാരെ ചേർക്കുന്നതും എസ്എസ്ആർ വഴിയായിരുന്നു. ഇതു മുടങ്ങരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഭിന്നതകളുടെ കൂടി സാഹചര്യത്തിൽ എസ്എസ്ആർ നടത്താനുള്ള പ്രഖ്യാപനം നീണ്ടു. ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നിങ്ങനെ വർഷത്തിൽ നാലു തീയതികളെ അടിസ്ഥാനമാക്കിയാണ് 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് ഫോം 6 നൽകാൻ അവസരം നൽകിയിരുന്നത്.
മുൻപ് ജനുവരി 1 അടിസ്ഥാനമാക്കി അപേക്ഷ നൽകാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇതിന്റെ പിറ്റേന്നു മുതൽ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടവകാശം ലഭിക്കാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരുമെന്നതു കണക്കിലെടുത്താണ് വർഷത്തിൽ നാലുതവണ അപേക്ഷ സ്വീകരിക്കാനുള്ള ക്രമീകരണം ചെയ്തത്.
ഇതാണ് മുടങ്ങിയത്. ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണു സാധാരണ കരടുപട്ടിക പ്രസിദ്ധീകരിക്കുക.
ഇതിനുശേഷം ആക്ഷേപങ്ങൾ അറിയിക്കാനും അവസരം നൽകും. ഈ നടപടികളெல்லாம் മുടങ്ങി.
എസ്ഐആറിന്റെ ഭാഗമായി പുതിയ വോട്ട് ചേർക്കാൻ ശ്രമിച്ച ജെൻ സീകളിൽ ഭൂരിപക്ഷത്തിനും ഫോം 6ന്റെ ഭാഗമായി കമ്മിഷൻ കൂട്ടിച്ചേർത്ത ചോദ്യങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

