നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള ഔദ്യോഗിക നടപടികൾ കേരള പൊലീസ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിയുടെ സമഗ്രമായ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈ ആഴ്ചയ്ക്കുള്ളിൽ തന്നെ ജില്ലാ കളക്ടർക്ക് കൈമാറും.
ജില്ലാ പൊലീസ് മേധാവി മുഖേനയാണ് നിർണായക റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ജില്ലാ കളക്ടർ അന്തിമ തീരുമാനമെടുക്കുക.
അതിനിടെ, ഒളിവിലായിരുന്ന കാലയളവിൽ അർജുൻ ആയങ്കി സഞ്ചരിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഈ മാസം അഞ്ചാം തീയതിയാണ് ഇയാൾ കണ്ണൂരിലെത്തിയത്. തുടർന്ന് ആറാം തീയതി സുഹൃത്തുക്കൾക്കൊപ്പം കാറിൽ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിനടന്നു.
എട്ടാം തീയതി വരെ ലോഡ്ജിൽ കഴിഞ്ഞ ഇയാൾ, പിന്നീട് തളിപ്പറമ്പിൽ നിന്ന് പയ്യന്നൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പൊലീസ് ഊർജിതമായി അന്വേഷണം നടത്തുന്നതിനിടയിലും അർജുൻ കാറിൽ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയായിരുന്നു.
ആറാം തീയതി സുഹൃത്ത് പ്രണവ്, ബന്ധു കുട്ടൻ എന്നിവർക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. സോളാർ ഇൻസ്റ്റലേഷൻ ജോലിക്കാരാണ് പ്രണവും കുട്ടനും.
ഇവർ വിവിധ സൈറ്റുകളിൽ ജോലി ജോലികളിൽ ഏർപ്പെടുമ്പോൾ അർജുൻ കാറിനുള്ളിൽ തന്നെ കാത്തിരിക്കുകയായിരുന്നു പതിവ്. തോട്ടട, മട്ടന്നൂർ, ചാലോട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്കായി ഇവർ എത്തിയിരുന്നു.
ആറാം തീയതി രാത്രിയോടെ തളിപ്പറമ്പിലെത്തിയ സംഘം അവിടെയുള്ള ലോഡ്ജിൽ താമസിക്കുകയായിരുന്നു. ഏഴാം തീയതിയും എട്ടാം തീയതി ഉച്ചവരെയും ഇവർ ലോഡ്ജിൽ തുടർന്നു.
ഇതിനുശേഷമാണ് തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അർജുൻ പിടിയിലാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

