തിരുവനന്തപുരം: പുറംകടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ച സംഭവത്തിൽ സ്രാങ്ക് ഉൾപ്പെടെ രണ്ടുപേരെ വിഴിഞ്ഞം തീരദേശ പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ബോട്ട് പൂർണ്ണമായി തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.
വിഴിഞ്ഞം തീരത്തുനിന്ന് ഏകദേശം 8 കിലോമീറ്റർ ഉള്ളിലായി ഇന്നലെ പുലർച്ചെയായിരുന്നു അപകടം നടന്നത്. കുളച്ചൽ സ്വദേശിയായ സ്രാങ്ക് ഇമ്മാനുവേൽ (34), നേപ്പാൾ സ്വദേശി ലാലിത് പ്രസാദ് (37) എന്നിവരാണ് അപകടത്തിൽപ്പെട്ട
ബോട്ടിലുണ്ടായിരുന്നത്. എൻജിൻ തകരാർ പരിഹരിച്ച ശേഷം തമിഴ്നാട്ടിലെ പട്ടണം മത്സ്യബന്ധന തുറമുഖത്തുനിന്ന് കൊല്ലത്തേക്ക് കൊണ്ടുപോകുകയായിരുന്ന ബോ_{_ടാണ് അപകടത്തിൽപ്പെട്ടത്.
എൻജിൻ മുറിയിൽനിന്നാണ് ആദ്യം തീപ്പൊരി കണ്ടതെന്ന് രക്ഷപ്പെട്ടവർ പൊലീസിനോട് വ്യക്തമാക്കി. നിമിഷനേരംകൊണ്ട് തീ പടർന്നുപിടിക്കുകയായിരുന്നു.
തുടർന്ന് ഇരുവരും ബോട്ടിൽ കെട്ടിയിട്ടിരുന്ന ചെറിയ വള്ളത്തിലേക്ക് മാറി ബോട്ടുമായുള്ള ബന്ധം വേർപെടുത്തി. ഇതിനിടെ ബോട്ടിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം ഉണ്ടായെങ്കിലും ജീവനക്കാർ കൃത്യസമയത്ത് മാറി നിന്നത് വലിയ ദുരന്തം ഒഴിവാക്കി.
തീരദേശ പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്. ഗിരീഷ്കുമാർ, ഗ്രേഡ് എസ്സിപിഒ ഡി.എൽ.
നോബിൾ, സിപിഒ പി. പ്രിയൻ, കോസ്റ്റൽ വാർഡന്മാരായ ആർ.
സിലുവയ്യൻ, ടി. തദയൂസ്, സ്രാങ്ക് അഹമ്മദ് കണ്ണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

