കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി അടിവാരം നൂറാംതോട് റോഡിലുള്ള സ്വകാര്യ അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എളേറ്റിൽ കരിമ്പാപൊയിൽ സ്വദേശി ഫായിസ് മുഹമ്മദ് (29) ആണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 5.080 ഗ്രാം എംഡിഎംഎയും 86,300 രൂപയും പൊലീസ് കണ്ടെടുത്തു. ലഹരിമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സംഘം ഫ്ലാറ്റ് വളഞ്ഞ് പരിശോധന നടത്തിയത്.
കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് കോടഞ്ചേരി മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്ഐ ജിതേഷ് കെ.എസ്, എഎസ്ഐ ബിനേഷ് അമരാട്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷനിൽ കുമാർ, മുനീർ എൻ.കെ, ലതീഷ് ടി.കെ, വിമിൽ എ, ബിബീഷ് കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

