കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി സാംസങ് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത രീതിയിൽ അക്കൗണ്ട് ലോക്കാകുന്ന പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജിമെയിൽ അലിയാസ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
റെഡ്ഡിറ്റിലും സാംസങ്ങിന്റെ സ്വന്തം കമ്മ്യൂണിറ്റി ഫോറത്തിലും ഉപയോക്താക്കൾ പങ്കുവെക്കുന്ന വിവരങ്ങൾ അനുസരിച്ച്, അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോഴോ അല്ലെങ്കിൽ പെട്ടെന്ന് ലോഗ് ഔട്ട് ചെയ്യപ്പെടുമ്പോഴോ “Account deactivated for security reasons” എന്ന സന്ദേശമാണ് ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഈ പ്രശ്നം കണ്ടതുതുടങ്ങിയത്.
അമേരിക്ക, കാനഡ, മെക്സിക്കോ, സ്പെയിൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളെ ഈ സാങ്കേതിക തടസ്സം ബാധിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഫോൺ ക്രമീകരണങ്ങൾ, സാംസങ് ഫൈൻഡ്, സാംസങ് വാലറ്റ്, സാംസങ് സ്മാർട്ട് തിങ്സ് തുടങ്ങിയ സേവനങ്ങളിലേക്കുള്ള പ്രവേശനത്തെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
എന്നാൽ ഇതുവരെ സാംസങ്ങിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമോ പരിഹാരമോ ഉണ്ടായിട്ടില്ല. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നതിന് പിന്നിൽ ജിമെയിലിന്റെ അലിയാസ് ഇമെയിൽ വിലാസങ്ങളുടെ ഉപയോഗമാണെന്നാണ് ചില ഉപയോക്താക്കളുടെ കണ്ടെത്തൽ.
സാംസങ് കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെട്ടവരും ഈ നിഗമനത്തെ ശരിവെക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഒരു ഉപയോക്താവ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “സാംസങ് സപ്പോർട്ട് എന്നെയും ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്.
ഇമെയിലിൽ ഒരു + അലിയാസ് ഉള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണം. ഒരേ അടിസ്ഥാന ഇമെയിലിൽ ഒന്നിലധികം അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ (ഉദാഹരണത്തിന് [email protected], [email protected] തുടങ്ങിയവ) ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്.” സാംസങ് സപ്പോർട്ടിൽ നിന്ന് ഒരു ഉപയോക്താവിന് ലഭിച്ച ഇമെയിൽ മറുപടിയിൽ അലിയാസ് വിലാസങ്ങളാണ് പ്രശ്നകാരണമെന്ന് സൂചിപ്പിക്കുന്നുണ്ട്: “I will now transfer your case to our Escalation Team for additional assistance and investigation.
I apologize for any inconvenience this may have caused, and I appreciate your patience and cooperation throughout the process.
Once your account has been reactivated. To help keep it active and prevent it from being deactivated again, we recommend one of the following options:
Update the account email address to a unique, valid email address instead of a Google alias email.
Delete any alias account that is no longer needed.
If multiple alias accounts are linked to the same inbox, Samsung may deactivate all related accounts, including the original account.
You can manage your account email by visiting account.samsung.com and following these steps:
Sign in > Profile > Manage Samsung Account > Email ID
Please make the necessary changes at your earliest convenience to avoid any future account deactivation.
Let us know if you need any guidance along the way.” എന്നിരുന്നാലും, ഭൂരിഭാഗം ഉപയോക്താക്കൾക്കും സാംസങ് ഭാഗത്തുനിന്ന് യാതൊരുവിധ പ്രതികരണമോ സഹായമോ ലഭിച്ചിട്ടില്ലെന്നാണ് പരാതി. മണിക്കൂറുകളോളം കാത്തിരുന്നിട്ടും നേരിട്ട് സംസാരിക്കാൻ സാധിച്ചില്ലെന്നും, സംസാരിക്കാൻ കഴിഞ്ഞവർക്ക് തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ലെന്നും ഫോറങ്ങളിലെ പോസ്റ്റുകളിൽ വ്യക്തമാക്കുന്നു.
ഈ പ്രശ്നം സംബന്ധിച്ച് വിവരങ്ങൾ പങ്കുവെക്കാൻ മാത്രമായി പലർക്കും പുതിയ അക്കൗണ്ടുകൾ നിർമ്മിക്കേണ്ടി വന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

